നവംബര്‍ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വര്‍ധന ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധ നവില വര്‍ധിപ്പിക്കുന്നത്
ന്യൂഡല്‍ഹി:നവംബര്‍ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 88 പൈസ യും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധന വില വര്‍ധന ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രാബല്യ ത്തില്‍ വരും. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചു യര്‍ന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടു കളുണ്ടായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മൂലം ആഴ്ചകളോളം രാജ്യത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.