പുതിയ സമഗ്ര സാമ്പത്തിക കരാറിന്റെ ഭാഗമായി എത്തിയ ഇറക്കുമതിക്ക് ഔദ്യോഗിക സ്വീകരണം.. ഈദ് അവധി ദിനങ്ങളായിട്ടും ഇരു രാജ്യങ്ങളിലേയും ഓഫീസുകള്‍ പ്രവര്‍ത്തിച്ചു.
ദുബായ് : ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പിട്ട സമഗ്ര സാമ്പത്തിക കരാറിന്റെ (സെപ) ഭാഗമായുള്ള ആദ്യ ഇറക്കുമതി മുംബൈയില്‍ നിന്നും ദുബൈയില്‍ എത്തി.
കരാര്‍ പ്രകാരം നികുതിയിളവുകളുമായി ഒരു മില്യണ്‍ യുഎസ് ഡോളറിന്റെ (7500 കോടി രൂപ) രത്‌നങ്ങളാണ് യുഎഇയില്‍ എത്തിയത്.
ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണിലെ ട്രാന്‍സ്ഗാര്‍ഡ് ഓഫീസില്‍ വെച്ച് യുഎഇ ഉദ്യോഗസ്ഥര്‍ എത്തി രത്‌നങ്ങള്‍ സ്വീകരിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, സിറൊയ ജ്വലേഴ്‌സ്, ജ്വല്‍ വണ്‍ ജ്വലറി എന്നിവര്‍ക്കുള്ള രത്‌നങ്ങളാണ് എത്തിയത്.
വാണിജ്യ വകുപ്പ്, കസ്റ്റംസ് അധികൃതരില്‍ നിന്ന് ഈ ജ്വലറികളുടെ പ്രതിനിധികളെത്തി രത്‌നങ്ങള്‍ ഏറ്റുവാങ്ങി. നേരത്തെ, ഇന്ത്യയില്‍ നിന്ന് വാണിജ്യ സെക്രട്ടറി ബി വി ആര്‍ സുബ്രഹ്‌മണ്യമാണ് കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്തത്.
35 ലക്ഷം രൂപയുടെ നികുതി ഇളവുകള്‍ ഈ ഇറക്കുമതിയിലൂടെ ഇവര്‍ക്ക് ലഭിച്ചു. ദുബായില്‍ നിന്നും സ്വര്‍ണക്കട്ടികള്‍ സമാനമായ രീതിയില്‍ കയറ്റുമതി ചെയ്തിരുന്നു.
യുഎഇ ഫോറിന്‍ ട്രേഡ് അസി. സെക്രട്ടറി ജുമ മുഹമദ് അല്‍ ഖെയ്താണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-യുഎഇ കരാറിനെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാര കേന്ദ്രമായി ദുബായ് മാറുമെന്നും.
ഈ മേഖലയിലെ മോശം പ്രവണതകള്‍ ഇല്ലാതാക്കാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.