അബുദാബി: ചരക്കുകളുടെ നീക്കം കൂടുതൽ സുഗമമാക്കുന്നതിനും കസ്റ്റംസ് പ്രക്രിയകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യയും യുഎഇയും കസ്റ്റംസ് രംഗത്തെ പ്രവർത്തനങ്ങൾ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ഒരുമിച്ചു തീരുമാനിച്ചു.
ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് വകുപ്പുകൾ തമ്മിൽ സുതാര്യമായും ഏകോപിതമായും പ്രവർത്തിക്കുന്നതിനായി വിവിധ സഹകരണ നടപടികൾക്ക് തുടക്കമാകും.
പ്രക്രിയകൾ ഡിജിറ്റലാകുന്നത് വഴി കസ്റ്റംസ് പ്രവർത്തനങ്ങൾ വേഗത്തിലാകുകയും ചരക്കുകളുടെ നീക്കം നേരത്തെയും കൃത്യവുമാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ നിർണായക തീരുമാനം, അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസുമായി ചേർന്ന് സംഘടിപ്പിച്ച ശിൽപശാലയിലാണ് ഏറ്റെടുത്തത്.