പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള മൂന്ന് പേരെയാണ് ആന്റി നാര്‍ക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സ് പിടികൂടിയത്
ന്യൂഡല്‍ഹി : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വന്‍ ലഹരിവേട്ട. രണ്ട് കിലോ ഹെറോയിനുമായി മൂന്ന് പേര്‍ പിടിയില്‍. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റു മായി ബന്ധമുള്ള മൂന്ന് പേരെയാണ് ആന്റി നാര്‍ക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സ് പിടികൂടി യത്. 14 കോടി വിലമതിക്കുന്ന ഹെറോയിനാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.
രാജ്യത്തേയ്ക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നട ത്തിയ പരിശോധനയിലാണ് പ്രതികളെ പിടി കൂടിയത്. ഒരു കിലോ ഹെറോയിനുമായി നരേഷ് കു മാറിനെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ മയക്കുമരുന്ന് അതിര്‍ത്തിയില്‍ കുഴിച്ചിട്ടിട്ടുണ്ട് എന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യ ത്തിന്റെ സഹായത്തോടെയാണ് ആന്റി നാര്‍ക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സ് മയക്കുമരുന്ന് കണ്ടെടു ത്ത ത്.
കേസില്‍ മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പാകിസ്താനിലെ മയക്കുമരുന്ന് കടത്ത് സം ഘങ്ങളുമായി ബന്ധമുണ്ടെന്നും അധികൃ തര്‍ കണ്ടെത്തി. ഡ്രോണ്‍, ടണല്‍, പൈപ്പ് തടുങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ഈ സംഘടനകള്‍ മയക്കുമരുന്ന് രാജ്യത്തെത്തിക്കുന്നത് എന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.