ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ അംബാസഡറുടെ ശ്രദ്ധയിലെത്തിക്കുന്നതിനായുള്ള പ്രതിമാസ ഓപൺ ഹൗസ് ഇന്ന് നടക്കും. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണി മുതലാണ് ‘മീറ്റിങ് വിത്ത് അംബാസഡർ’ എന്ന പേരിൽ പരിപാടി നടക്കുന്നത്. അംബാസഡർ വിപുലും എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉച്ച രണ്ട് മുതൽ മൂന്ന് മണിവരെയാണ് രജിസ്ട്രേഷൻ. മൂന്ന് മുതൽ അഞ്ചുവരെ നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ്.
