തുടര്‍ച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ച് കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന് ലക്ഷ്യമിടുന്ന ഒരു സംഘടനെയും പ്രവര്‍ ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സിമി രാജ്യത്തിന്റെ ദേശീയതയ്ക്ക് എതിരാണ്. അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചതെന്നും അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.ദേശീയതയ്ക്ക് സിമി എതിരാണ്. ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനയാണ്.അതിനാല്‍ തന്നെ ഒരു കാരണവശാ ലും സിമിക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാന്‍ ആകില്ല. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സ ത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
തുടര്‍ച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ച് കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയ തിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.











