1,800 ഹജ്ജുമ്മമാര്‍ പുരുഷ സഹയാത്രികരില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കും.
ജിദ്ദ : കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരമൊരുങ്ങുന്നു. ഇക്കുറി 79,237 പേര്‍ക്ക് ഹജ്ജ് യാത്രയ്ക്ക് അനുമതി ലഭിച്ചതായി ഹജ്ജ് കാര്യ വകുപ്പ് അറിയിച്ചു.
ജൂലൈ മാസമാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുക. കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി 56,601 പേരും 22,636 പേര്‍ വിവിധ ഹജ്ജ് സംഘടനകള്‍ വഴിയും സൗദി അറേബ്യയിലെത്തും.
ഇക്കുറി 83,140 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 72,170 അപേക്ഷകള്‍ ഓണ്‍ലൈനായാണ് ലഭിച്ചതെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു.
ഹജ്ജ് യാത്രികരെ സഹായിക്കുന്നതിനുള്ള 400 ഖാദിം ഉള്‍ ഹജ്ജ് വൊളണ്ടിയര്‍മാര്‍ക്കുള്ള ദ്വിദിന ശില്‍പശാല കഴിഞ്ഞ ദിവസം മുംബൈയില്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ 12 പേര്‍ വനിതകളായിരുന്നു.
ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട താമസം, ഗതാഗതം. ആരോഗ്യം സുരക്ഷ എന്നീ വിഷയങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ശില്‍പശാലയില്‍ ഡോക്ടര്‍മാര്‍, വ്യോമയാന മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ മേല്‍നോട്ട സമിതി വിദഗ്ദ്ധര്‍ എന്നിവര്‍ പരിശീലന ക്ലാസുകള്‍ നയിച്ചു.
വിശ്വാസികള്‍ക്ക് ഹജ്ജ് കര്‍മം സുഗമമായി നിര്‍വഹിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും സഹകരിച്ച് സംയുക്തമായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി നഖ് വി പറഞ്ഞു.