യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വിഷയത്തില്‍ യുഎഇ തന്ത്രപരമായ നിക്ഷേപം നടത്തുന്നു
അബുദാബി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ഫുഡ് പാര്‍ക്കുകളില്‍ വന്‍ നിക്ഷേപ പദ്ധിയുമായി യുഎഇ.
രണ്ട് ബില്യന്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് യുഎഇ നടത്തുക.
ഇന്ത്യ, യുഎസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായി നടന്ന ഉച്ചകോടിയിലാണ് യുഎഇയുടെ പ്രഖ്യാപനം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ഭക്ഷ്യസംസ്‌കരണ പ്ലാന്റുകളിലാണ് യുഎഇ നിക്ഷേപിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ് എന്നിവരുമായി ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമദ് അല്‍ നഹിയാനാണ് ഇന്ത്യയിലെ ഭക്ഷ്യ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
ഗുജറാത്തില്‍ 300 മെഗാവാട്ട് ശേഷിയുള്ള സോളാര്‍, വിന്‍ഡ് ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ പദ്ധതിയിലും നിക്ഷേപം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
യുഎസ്, യുഎഇ എന്നിവരുള്‍പ്പടെയാണ് ഗുജറാത്തിലെ പദ്ധതിക്ക് നിക്ഷേപം നടത്തുന്നത്.
2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമന മുക്തമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് സഹായകരമാകുന്ന നിക്ഷേപങ്ങളാണ് യുഎസും യുഎഇയും പ്രഖ്യാപിച്ചത്. ഇസ്രായേല്‍ ആസ്ഥാനമായ കമ്പനികളും പദ്ധതിയില്‍ നിക്ഷേപം നടത്തും.