പ്രോസസ്സിംഗ് ഫീ, ഫോര്‍ക്ലോഷര്‍,പാര്‍ട്ട് പേയ്മെന്റ ചാര്‍ജുകള്‍ എന്നിവയും ഉപഭോക്ത ക്കളില്‍ നിന്ന് ഈടാക്കുകയില്ല. ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ, അര്‍ദ്ധ നഗര വിപ ണികളിലുള്ളവര്‍ക്ക് ടൊയൊട്ടയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍ വാങ്ങുവാനുള്ള ഫി നാന്‍സ് സാദ്ധ്യതകളും ലഭ്യമാണ്
കൊച്ചി: ഉപഭോക്തക്കള്‍ക്ക് ആകര്‍ഷകമായ വാഹന വായ്പ ഉറപ്പക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുമായി ധാര ണപ്പത്രം ഒപ്പുവെച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍.ഉപഭോക്തക്കള്‍ക്ക് ഇതിലൂടെ 90 ശതമാനം വരെ ഓണ്‍ റോഡ് ഫണ്ടിംഗ് ലഭ്യമാകും. പ്രോസസ്സിംഗ് ഫീ, ഫോര്‍ക്ലോഷര്‍,പാര്‍ട്ട് പേയ്മെന്റ ചാര്‍ജുകള്‍ എന്നി വയും ഉപഭോക്ത ക്കളില്‍ നിന്ന് ഈടാക്കുകയില്ല. ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ, അര്‍ദ്ധ നഗര വിപ ണികളിലുള്ളവര്‍ക്ക് ടൊയൊട്ടയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍ വാങ്ങുവാനുള്ള ഫിനാന്‍സ് സാദ്ധ്യത കളും ലഭ്യമാണ്.
പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുമപ്പുറം ഉപയോഗിച്ച കാറുകളും സര്‍വീസ് പാക്കേജുകളും കവര്‍ ചെയ്യുന്നതിനായുമെല്ലാം സ്‌കീമുകള്‍ ഉപഭോക്തക്കള്‍ക്ക് ഉപയോഗ പ്പെടുത്താം. രാജ്യത്താകമാനമുള്ള 567 ടികെഎം സെന്ററുകള്‍ വഴിയും ഇന്ത്യന്‍ ബാങ്കിന്റെ 5700ലധികം ബ്രാഞ്ചുകളിലൂടെയും സേവനം ഉപയോഗപ്പെടുത്താമെന്ന് ടൊയോട്ടോ അധികൃതര്‍ അറിയിച്ചു.