സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്ക ളുടെയും സാന്നിധ്യത്തി ലായിരുന്നു വിവാഹം
നടന്‍ ബാല വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ബന്ധുക്ക ളു ടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തി ലായിരുന്നു വിവാഹം. നടന്മാരയ ഉണ്ണി മുകുന്ദന്‍, മു ന്ന, ഇടവേള ബാബു എന്നിവരുള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നുള്ള ബാലയുടെ ചില സു ഹൃത്തു ക്കളും പങ്കെടുത്തു.
എലിസബത്ത് തന്റെ മനസ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസിലാണ് വേണ്ടതെന്നും വിവാഹ ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മതമില്ല. അതു കൊണ്ടുതന്നെ മതംമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ബാല വ്യക്ത മാക്കി.
വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജീവിത ത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ ത ന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറ യുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു.
ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2019 ലാണ് ഇവര്‍ വിവാഹ മോചനം നേടിയത്. ഇവര്‍ക്ക് അവന്തിക എന്നൊരു മകളുണ്ട്.











