സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി വൈകിയെന്ന് ആതിരയുടെ സഹോദരീ ഭര്‍ ത്താ വ് ആശിഷ് ദാസ് ഐഎഎസ്.സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍ കിയ ശേഷവും അരുണ്‍ ആതിരയെ ശല്യം ചെയ്തിരുന്നുവെന്നും ആശിഷ് പറഞ്ഞു.
കോട്ടയം: സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പരാതി ന ല്‍കിയിട്ടും പൊലീസ് നടപടി വൈകിയെന്ന് ആതിരയുടെ സഹോദ രീ ഭര്‍ത്താവ് ആശിഷ് ദാസ് ഐ എ എസ്.സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയ ശേഷവും അരുണ്‍ ആതിരയെ ശല്യം ചെയ്തി രുന്നുവെന്നും ആശിഷ് പറ ഞ്ഞു.
ആതിരയ്ക്ക് താന്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നെന്നും ആശിഷ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലെ സബ് കലക്ടറാണ് ആതിരയുടെ സഹോദരി ഭര്‍ത്താ വായ ആശിഷ് ദാസ്. പൊലീസില്‍ പ രാതി നല്‍കിയിട്ടുണ്ട്. ഇതാണ് സ്ഥിതിയെങ്കില്‍ നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
ആതിരയുടെ മരണത്തിന് പിന്നാലെ വൈകാരികമായൊരു കുറിപ്പ് ആശിഷ് ഫേസ്ബുക്കില്‍ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് തന്റെ സഹോദരിയുടേ തെന്നാണ് ആശിഷ് കുറിച്ചത് കുറവാളിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാ ങ്ങികൊടുക്കുമെന്നും ഈ അവസ്ഥ ഒരു പെണ്‍കുട്ടിയ്ക്കും ഉണ്ടാകരുതെന്നും ആശിഷ് പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി സ്വദേശിയായ ആതിര മുന്‍ സുഹൃത്തിന്റെ സൈബര്‍ ആക്രമണ ത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂ ടെ തന്നെ അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് അരുണിനെതിരെ ആതിര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ആതിരയ്ക്ക് വിവാഹാലോ ചനകള്‍ വന്നു തുടങ്ങിയ പ്പോള്‍ ആതിരയുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങള്‍ അരുണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ഒളിവിലായ അരുണ്‍ വിദ്യാധരനെതിരെ പൊലീ സ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.