കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരന്‍. എഐസി സിയുടെ അനുമതിയോടെയാണ് തീരുമാനമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി വി രുദ്ധപ്രവര്‍ത്ത നത്തിനാണ് നടപടി.
തിരുവനന്തപുരം: കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരന്‍. എ ഐസിസിയുടെ അനുമതിയോടെയാണ് തീരുമാനമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. ഇന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയു മായ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കെപിസിസി പുറത്താക്കിയത്. ഏറെക്കാല മായി കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിന്ന തോമസ് തൃക്കാക്കരയില്‍ ഇന്ന് നടന്ന എല്‍ഡിഎഫ് തെര ഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെ യും കെ വി തോമസ് വാനോളം പ്രശംസിക്കുകയും മുഖ്യമന്ത്രി വികസന നായകനാണെന്നും പ്രസംഗിച്ചി രുന്നു. പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പിണറായിക്ക് സാധിക്കും. ഉമ്മന്‍ ചാ ണ്ടിയുടെ ഭരണകാലത്തുള്ളതിനേക്കാള്‍ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദു സമീപനം രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് തെരഞ്ഞെടുപ്പ് വിജയിച്ച ആളെ ന്ന് രീതിയില്‍ തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന് തോമസ് പ്രവചിച്ചു.
അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിലുള്ള പ്രതികരണം നാളെ അറിയിക്കുമെന്ന് കെ വി തോമസ് പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോ സഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കെ വി തോമസ് പാര്‍ട്ടിയിലും കോണ്‍ ഗ്രസ് മനസ്സിലുമില്ലെന്നായിരുന്നു കെ സുധാ കരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കോണ്‍ഗ്രസ് മനസ്സില്‍ തോമസ് ഇല്ലാത്തതിനാല്‍ പുറത്താക്കലിന് ഇപ്പോള്‍ പ്രാധാന്യമി ല്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.