അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അംഗീകരിക്കില്ലെന്നും വേണ്ടി വന്നാല്‍ പാക്കിസ്ഥാനില്‍ ഇനിയും ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി
ന്യൂഡല്‍ഹി:പാകിസ്ഥാന് രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അംഗീകരിക്കില്ലെന്നും വേണ്ടി വന്നാല്‍ പാക്കിസ്ഥാനില്‍ ഇനിയും ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.
ഗോവ ദര്‍ബന്തോറയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലക്ക് ശിലസ്ഥാപനം നിര്‍വ ഹിച്ച് പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. പ്രസംഗത്തില്‍ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമര്‍ശിക്ക വേയായിരുന്നു പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം ഏറ്റമുട്ടലുകള്‍ സൈനിക നടപടി ക്ഷണി ച്ചുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെയും നേതൃത്വത്തില്‍ നടന്ന മിന്നലാക്രമണത്തില്‍ പ്രധാന ചുവടുവെപ്പായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇന്ത്യയുടെ അതിര്‍ ത്തികള്‍ തകര്‍ക്കരുതെന്ന സന്ദേശം ഇതിലൂടെ നല്‍കി. ഇന്ത്യയുടെ അതിര്‍ത്തികള്‍ ആരും തകര്‍ക്ക രുതെന്ന സന്ദേശം നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.











