അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.എന്നാല്‍ ഇതര സംസ്ഥാന ലോട്ടറിയുടെ പൂര്‍ണ്ണ നടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗ സ്ഥനായിരിക്കുമെന്ന ചട്ടം 4 (4) നിയമപരമല്ലന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു
കൊച്ചി: ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതി നിയമാ നുസൃതമാണന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.എന്നാല്‍ ഇതര സംസ്ഥാന ലോട്ടറിയുടെ പൂര്‍ണ്ണ നടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗ സ്ഥനായിരിക്കുമെന്ന ചട്ടം 4 (4) നിയമപരമല്ലന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
ലോട്ടറികളുടെ നിയന്ത്രണത്തിനായി ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധി കാരമില്ലന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദാക്കിയിട്ടുണ്ട്.നിയമം കൊണ്ടു വരാ നുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റമാണ് ചട്ടഭേദഗതി എന്ന സിംഗിള്‍ ബഞ്ച് പരാമര്‍ശവും ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.
ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരവും ഡിവിഷന്‍ ബഞ്ച് ശരിവച്ചു. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസുമാരായ എസ്.വി..ഭട്ടി, ബച്ചു കുര്യന്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധി.സംസ്ഥാന സര്‍ ക്കാരിനു വേണ്ടി സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ പല്ലവ് ഷിഷോഡിയ, നികുതി വകുപ്പ് സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സി.ഇ.ഉണ്ണികൃ ഷ്ണന്‍ എന്നിവര്‍ ഹാജരായി. ഡിവിഷന്‍ ബഞ്ച് വിധി ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പുകാര്‍ക്ക് കനത്ത തിരിച്ചടിയായി.











