നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളില്‍ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് ഇഡിക്ക് മുന്നില്‍ ഹാജരായി. ശാരീരിക ബുദ്ധി മുട്ട് ചൂണ്ടിക്കാട്ടി സ്വപ്ന ഇഡിയോട് കൂടുതല്‍ സമയം തേടി
കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളില്‍ ചോദ്യം ചെ യ്യലിനായി സ്വപ്ന സുരേഷ് ഇഡിക്ക് മുന്നില്‍ ഹാജരായി.ശാരീരിക ബുദ്ധി മുട്ട് ചൂണ്ടിക്കാട്ടി സ്വപ്ന ഇ ഡി യോട് കൂടുതല്‍ സമയം തേടി. ഈ ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചതോടെ സ്വപ്ന കൊച്ചിയിലെ ഇ ഡി ഓഫീസില്‍ നിന്ന് മടങ്ങി. രണ്ട് ദിവസത്തിനു ശേഷം വീണ്ടും ഹാജരാകും.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ പശ്ചാത്തലത്തിലാണ് ഇഡി സ്വപ്നയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ഫെബ്രുവരി 9ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നു ഹാജരാകാമെന്നു സ്വപ്ന ഇമെയിലില്‍ അറിയിക്കുകയായിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാകും
കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂ ഢാലോചനയാണെന്ന് സ്വപ്ന അഭിമുഖങ്ങളില്‍ ആരോപിച്ചിരുന്നു. ഇതി ന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ഇ ഡി, ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇ ഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കി യിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്. ഈ കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുന്നതു വരെ ബെംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ നിര്‍ ദേശിച്ചതും ശിവശങ്കറാണ്. കേസന്വേഷണം എന്‍ഐഎക്കു കൈമാറാനുള്ള ചരടുവലി നടത്തിയതു ശിവശങ്കറാണെന്ന് വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്ന് അറിഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി യിരു ന്നു.











