ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. തടിയമ്പാട് ചപ്പാ ത്തിലും സമീപത്തെ വീടുകളിലും വെള്ളം കയറി. പമ്പ, മാട്ടുപ്പെട്ടി ഡാമുകളും തുറന്നിട്ടുണ്ട്
ഇടുക്കി: ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. ഇടോടെ തടിയമ്പാട് ചപ്പാ ത്തിലും സമീപത്തെ വീടുകളിലും വെള്ളം കയറി. പമ്പ, മാട്ടുപ്പെട്ടി ഡാമുകളും തുറന്നിട്ടുണ്ട്. മൂന്നാ ര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേ യിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതിനാലുമാണ് ഇടു ക്കി- ചെറുതോണി ഡാമില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തിയത്. നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് റൂള്‍ കര്‍വ് അനു സരിച്ച് വെള്ളം കൂടുതലായി പുറത്തേയ്ക്ക് ഒഴുക്കുന്നത്.
ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 200 ഘനമീറ്റര്‍ ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. മൂന്ന് മണിയോടെ അഞ്ചു ഷട്ടറുകളും തുറന്നു. ഘട്ടം ഘട്ടമായി പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ ആക്കാനാണ് തീരുമാനം. നാലരയോടെയാണ് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഈ നിലയിലേക്ക് ഉയ ര്‍ത്തുക. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാ റിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പാലക്കാട്ടെ കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ജില്ലയിലെ പ്രധാനപ്പെട്ട നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇതോടെ മുക്കൈപ്പുഴ കരകവിഞ്ഞു.
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 7,130 ഘനയടിയായി കൂട്ടും. കൂടുതല്‍ വെള്ള മൊഴുക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടമലയാര്‍ തുറന്നാല്‍ ഇടുക്കിയിലെ വെള്ളത്തിന്റെ അളവ് കുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.










