സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാള്‍ മാര്‍ക്‌സിന്റെ പുസ്തകങ്ങള്‍ പരിശോധിച്ചിട്ട് കാര്യമില്ല. ആളുകളുടെ കയ്യില്‍ പണമെത്തിയാലേ സമ്പദ്ഘടന മെച്ചപ്പെടൂ. അതാണ് യുഡിഎഫ് ലക്ഷ്യം. ഇതിനായി ന്യായ് പദ്ധതി നടപ്പാക്കും- രാഹുല്‍ ഗാന്ധി
കോഴിക്കോട്: ഇടതുപക്ഷവും ബിജെപിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നടുക്കുന്നതില്‍ ഒന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷം തുടരെ തുടരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. ഇത് തന്നെയാണ് ബിജെപിയും ചെയ്യുന്നതെന്നതെന്ന് രാഹുല്‍ ആരോപിച്ചു. ആര്‍എസ്എസിന് ഭീഷണി ഉണ്ടാകുന്നത് കോണ്‍ഗ്രസില്‍ നിന്നാണെന്ന് അവര്‍ക്കറിയാം. ഇടതുപക്ഷവും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയമാണെന്ന് അവര്‍ക്കറിയാം. അതാണ് പരസ്യമായി എതിര്‍പ്പുണ്ടാകാത്തത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്യുന്നില്ല. സൗഹാര്‍ദ്ദ മില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു.
തന്റെ പ്രസംഗത്തിന്റെ 90% ഉം ചെലവഴിക്കുന്നത് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കാ നാണ്. സന്തോഷവും സമാധാനവും പുലരുന്ന കേരളമാണ് യുഡിഎഫിന്റെ വാഗ്ദാനം. സമ്പ ദ്ഘടന മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാള്‍ മാര്‍ക്‌സിന്റെ പുസ്തകങ്ങള്‍ പരിശോധിച്ചിട്ട് കാര്യമില്ല. ആളുകളുടെ കയ്യില്‍ പണമെത്തിയാലേ സമ്പദ്ഘടന മെച്ചപ്പെടൂ. അതാ ണ് യുഡിഎഫ് ലക്ഷ്യം. ഇതിനായി ന്യായ് പദ്ധതി നടപ്പാക്കും. സംസ്ഥാന ചരിത്രത്തി ലാദ്യ മായി പാവപ്പെട്ടവന് മി നിമം വേതനം അനുവദിക്കുന്ന പരിപാടി യുഡിഎഫ് നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സിപിഎം-ബിജെപി ബന്ധം ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എവിടെയൊക്കെ പോകുമ്പോഴും കോണ്‍ഗ്രസ് മുക്ത ഭാരത മെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. എഴു ന്നേല്‍ക്കുന്നതും ഉറങ്ങുന്നതും ഇത് പറഞ്ഞ് തന്നെ. എന്നാല്‍ ഒരിക്കലും സിപിഎം മുക്ത ഭാരത മെന്ന് പറഞ്ഞിട്ടില്ല.സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.












