ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ കേ സെടുക്കാന്‍ ഉത്ത രവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടെതാണ് ഉത്തരവ്. കോട തി നിര്‍ദേശിക്കുകയാണെങ്കില്‍ എം എല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ന്യൂഡല്‍ഹി : ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ കേ സെടുക്കാന്‍ ഉത്തരവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടെതാ ണ് ഉത്തരവ്. കോടതി നിര്‍ദേശി ക്കുകയാണെങ്കില്‍ എംഎല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമ ത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജി എസ് മണി യാണ് കോടതിയെ സമീപിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടക്കം കോടതി പരിശോധിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്.
കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നതായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം. ഒരേ വിഷയത്തില്‍ വിവിധ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യു ന്നതിനു തടസമില്ലെന്നും ഹര്‍ജി ക്കാരന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
നിയമസഭാ സമിതിയുടെ ഭാഗമായി കാശ്മീരില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ, പാക്ക് അധിനിവേശ കാ ശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും കാശ്മീര്‍ താഴ്വരയെയും ജമ്മു വിനെയും ലഡാക്കിനെയും ചേര്‍ത്ത് ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നും വിശേഷിപ്പിച്ചും ജലീല്‍ ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. ഇതാണ് പിന്നീട് വിവാദമായത്.