കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം മകന്‍ ശ്മശാനത്തിലെത്തിച്ചത് കാറിന് മുകളില്‍ കെട്ടിവച്ച്. ആഗ്രയിലെ മോക്ഷ ധാമിലാണ് ഹൃദയഭേദക സംഭവം. ശ്മശാനത്തിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു
ആഗ്ര: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം മകന്‍ ശ്മശാനത്തിലെത്തിച്ചത് കാറിന് മു കളില്‍ കെട്ടിവച്ച്. ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്നാണ് സ്വന്തം പിതാവിന്റെ മൃതശരീരം യു വാവ് കാറിന് മുകളില്‍ കെട്ടിവെച്ച് ശ്മശാനത്തില്‍ എത്തിച്ചത്. ആഗ്രയിലെ മോക്ഷ ധാമിലാണ് ഹൃ ദ യഭേദക സംഭവം. ശ്മശാനത്തിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു.
കോവിഡ് രോഗികളും മരണങ്ങളും കൂടിയതോടെ നഗരത്തില്‍ ആംബുലന്‍സ് കിട്ടാനായി മണി ക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് രോഗികളും അവരുടെ ബന്ധുക്കളും.
നഗരത്തില്‍ മാത്രം ശരാശരി 6000ത്തിലധികം കോവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെ യ്യുന്നത്. ഒമ്പത് ദിവസത്തിനിടെ 35 പേര്‍ മരണ ത്തിന് കീഴടങ്ങി. മെയിന്‍പുരി, ഫിറോസാബാദ്, മഥുര എന്നിവിടങ്ങളിലെ ഗുരുതര രോഗികളെ നഗരത്തിലേക്കാണ് അയക്കുന്നത്. മെയിന്‍പുരി യില്‍ ഒരു ദിവസം 369 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈഥ-237, മഥുര-190, ഫിറോ സാബാ ദ്-80, കസ്ഗഞ്ച്-42 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍.
ആഗ്രയില്‍ കോവിഡ് കേസുകളുടെ എണ്ണവും മരണ നിരക്കും കുത്തനെ വര്‍ദ്ധിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ യോഗേഷ് മല്‍ ഹോത്രയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ആഗ്രയിലെ അടിസ്ഥാന സൗകര്യങ്ങളും തകിടം മറിച്ചിരിക്കുകയാണ്.