മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും
ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന്. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാ രം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാ ണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, 1959 മുതല്‍ 1973 വരെ യുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നായികയാണ്.1952ല്‍ ബാല താരമായിട്ടാണ് ആശ അഭിനയജീവിതം തുടങ്ങിയത്.ഹംസായാ, ലവ് ഇന്‍ ടോക്കിയോ, കന്യാദാന്‍, ഗുന്‍ ഘട്ട്, ജബ് പ്യാര്‍ കിസീ സേ ഹോതാ ഹേ, ദോ ബദന്‍, ചിരാഗ്, സിദ്ദി തുടങ്ങി യവാണ് പ്രധാന സിനിമകള്‍.
അഭിനയരംഗത്തുനിന്ന് പിന്‍മാറി ടെലിവിഷന്‍ സീരിയല്‍ നിര്‍മാണ ത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായ ആദ്യവനിതയാണ്. 1959ല്‍ നസീര്‍ ഹുസൈന്‍ സംവിധാനം ചെയ്ത ദില്‍ ദേഖൊ ദേഖൊ എന്ന ചിത്രത്തില്‍ ഷമ്മി കപൂറിന്റെ നായികയായി അഭി നയിച്ചത് വന്‍ ഹിറ്റായി. ഗുജറാത്ത് സ്വദേശിനിയായ ആശ, നിരവധി ഗു ജറാത്തി ചിത്രങ്ങളിലും അഭിനയിച്ചി ട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്‌കാരം വെള്ളിയാഴ്ച രാഷ്ട്രപതി വിതരണം ചെയ്യും. രണ്ടു വര്‍ഷത്തിനുശേഷ മാ ണ് രാഷ്ട്രപതി പുരസ്‌കാര വിതരണം നടത്തുന്നത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേ താവ്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്.