ആഴക്കടല്‍ മത്സ്യബന്ധന വിവാദം മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് ഇടയാക്കിയെന്നും വിവാദ വിഷയം അനുകൂല സാഹചര്യം സൃഷടിച്ചുവെന്ന് യു.ഡി.എഫ് വിലയിരുത്തല്‍
കൊല്ലം : കുണ്ടറയില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ അട്ടിമറി വിജയം നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥ്. അയ്യായി രത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രിയുടെ പരാജയം. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും വിഷ്ണുനാഥിന് മികച്ച നേട്ടമുണ്ടാ ക്കാന്‍ കഴി ഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദം അനുകൂല സാഹചര്യം സൃഷടിച്ചുവെന്നാണ് യു.ഡി.എഫ് വില യിരുത്തല്‍. അതേസമയം കഴിഞ്ഞ തെരഞ്ഞെ ടുപ്പില്‍ 30,000നടുത്ത് വോട്ടുകള്‍ നേടിയ എന്‍. ഡി. എക്ക് ഇത്തവണ അയ്യായിരം വോട്ടുകള്‍ നേടാനെ കഴിഞ്ഞൂ. എന്‍.ഡി.എയില്‍ നിന്ന് ബി.ഡി. ജെ.എസാണ് മണ്ഡലത്തില്‍ മത്സരിച്ചത്. ഈ സ്ഥാനാര്‍ഥിക്കെതിരെ ബി.ജെ.പിയില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.











