യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ തടവിലാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. കോവിഡ് ബാധിതനായ കാപ്പനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റി.കട്ടിലില്‍ ചങ്ങലയിട്ട് കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കുന്നത് ബോട്ടിലിലാണ്. ഭര്‍ത്താവിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടുന്ന ഭാര്യ റൈഹാന അത്യന്തം വേദനാജനകമായ യാഥാര്‍ഥ്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്
കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൃത്യ മായ ചികിത്സ കിട്ടാത്ത വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഭാര്യ റൈഹാ നത്ത്. സിദ്ദിഖിന്റെ ആരോഗ്യം മുഖ്യമന്ത്രിക്ക് സംരക്ഷിക്കാന്‍ പറ്റുമെന്ന് ഉറപ്പാണെന്നും അവര്‍ മാധ്യ മങ്ങളോട് പറഞ്ഞു. ഇത്രയും സംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഒന്നു മിണ്ടിയിട്ടു പോലുമില്ല. നിയ മപരമായ കാര്യങ്ങളില്‍ ഒരുപക്ഷെ ഇടപെടാന്‍ സാധിക്കില്ലായിരിക്കും, പക്ഷെ ചികിത്സയുടെ വിഷ യത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെട്ടുകൂടെ എന്നും റൈഹാന മാധ്യമങ്ങളോട് പറഞ്ഞു. ആള്‍ മരിച്ചു പോയിട്ടല്ല ഇടപെടല്‍ വേണ്ടതെന്നും റൈഹാന കൂട്ടിച്ചേര്‍ത്തു.
ഒരു കത്തയക്കുമ്പോഴേക്ക് മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിക്കുമോ? എന്താണ് അതിന്റെ പരിമിതി എന്ന് മനസ്സിലാകുന്നില്ല. തെരഞ്ഞെടുപ്പാ ണ് പേടിയെങ്കില്‍ അതൊക്കെ കഴിഞ്ഞില്ലേ? ഇനിയുമെന്തെങ്കിലും പറഞ്ഞുകൂടേ? വോട്ടൊക്കെ പെട്ടിയിലായല്ലോ?’ – റെയ്ഹാനത്ത് ചോദിച്ചു.
ചികിത്സയ്ക്കു വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടു പോയിട്ടുള്ളത്. നാലു ദിവസമായി ബാത്ത് റൂ മില്‍ പോകാന്‍ അനുവദിക്കാതെ അവിടെ എന്ത് ചികിത്സയാണ് നടക്കുന്നത്. അവിടെ കെട്ടിയിട്ടാ ല്‍ കോവിഡ് മാറുമോ? അങ്ങനെ ഒരു ചികിത്സയുടെ ആവശ്യമില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷവും എല്ലാവരും വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ? മനുഷ്യത്വ പരിഗണനയെങ്കിലും നല്‍കിക്കൂടേ?’ – അവര്‍ ചോദിച്ചു.?
‘ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റൂ എന്നാണ് അദ്ദേഹം പറയുന്നത്. ജയിലില്‍ ടോയ്ലറ്റില്‍ പോകാനെങ്കിലും കഴിയും. കെട്ടിയിടാന്‍ അദ്ദേഹം മൃഗമാണോ? ഇത് അസഹനീയമാണ്. താടെല്ലിന് പൊട്ടുള്ളത് കൊണ്ട് അദ്ദേഹത്തിന് ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ല. കട്ടിലില്‍ ചങ്ങലയിട്ട് കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കുന്നത് ബോട്ടിലിലാണ്’ – അവര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇതുവ രെയായി ഇക്കാര്യത്തില്‍ ഒന്നും മിണ്ടിയിട്ടില്ല. സിദ്ദീഖ് കാപ്പന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് എന്നോ ട് പറയാം. ഞാനിങ്ങനെ നിരന്തരം ചോദിക്കുന്നില്ലേ? ഇതിനേക്കാള്‍ വലിയ ആളുകള്‍ക്ക് സഹായം നല്‍കുന്നില്ലേ? ആര്‍എസ്എസും ബിജെപിയും പോപുലര്‍ ഫ്രണ്ട് ആണെന്നു പറഞ്ഞതു കൊണ്ടാ ണോ? മുഖ്യമന്ത്രിക്ക് എന്താ പേടിയാണോ? ഒമ്പത് വര്‍ഷമായി അദ്ദേഹം മാധ്യമപ്രവര്‍ത്തകനാണ്- റൈഹാനത്ത് ചൂണ്ടിക്കാട്ടി.