പാണവള്ളി സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥി ഗുരുദത്താണ് പ്രൈമറി അമീ ബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായി രുന്നു
ആലപ്പുഴ : അപൂര്‍വ രോഗം ബാധിച്ച പതിനഞ്ചു വയസുകാരന്‍ മരിച്ചു. പാണവള്ളി സ്വദേശിയായ പ ത്താംക്ലാസ് വിദ്യാര്‍ഥി ഗുരുദത്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നെഗ്‌ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള ജല സ്രോതസ്സില്‍ കുളിക്കുമ്പോള്‍ മൂക്കിലൂടെ അ ണുക്കള്‍ ശരീരത്തിലെത്തിയാണ് മനുഷ്യരില്‍ ഈ അണുബാധ ഉണ്ടാവുന്നത്. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താ ണ് മെനിഞ്ചോ എങ്കഫലൈ റ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതി നുശേഷം ഇപ്പോ ഴാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.