ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയു ടേതെന്ന് കരുതുന്ന മൃതദേഹമാണ് അടഞ്ഞു കിടക്കുന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയത്
തൃശൂര്‍ : ആറ് മാസം മുന്‍പ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അമലിന്റെ മൃതദേഹം അടഞ്ഞു കിടക്കുന്ന വീട്ടില്‍ നിന്ന് കണ്ടെത്തി.ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയുടേതെന്ന് കരുതുന്ന മൃതദേഹമാണ് അടഞ്ഞു കിടക്കുന്ന വീട്ടില്‍ നി ന്ന് കണ്ടെത്തിയത്.
പാവറട്ടി സെന്റ് ജോസഫ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ അമലിനെ മാര്‍ച്ച് 18ന് ആ ണ് കാണാതായത്. തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം പാടൂര്‍ സ്വദേശിയായ പ്രവാസി യുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം. ആറ് മാസത്തോ ളമായി ഇവിടെ ആരും കയറാറില്ല. ഹോട്ടല്‍ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരി യാണ് മൃതദേഹം കണ്ടത്.
അമലിന്റെ വീട്ടില്‍ നിന്ന് പത്ത് കിലോമീറ്ററിനുള്ളിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കയറിലൂടെ തല ഊര്‍ന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. സിം കാര്‍ഡ് ഒടിച്ചു മടക്കിയതും ഫോട്ടോ പ്ലാസ്റ്റി ക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോണ്‍ നമ്പറും വിലാസവും അമല്‍ എ ഴുതിയതാണെന്ന് ബന്ധുക്കള്‍ തിരി ച്ചറിഞ്ഞു. മരിച്ചത് അമല്‍ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും.
സിമ്മില്‍ തകരാറുണ്ടെന്ന് പറഞ്ഞ് അത് പരിഹരിക്കാനായി അമ്മയോടൊപ്പം ബാങ്കില്‍ പോയപ്പോ ഴാണ് അമലിനെ കാണാതായത്. അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീര്‍ത്ത് അമ്മ അടുത്ത ബാങ്കി ലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. അതിന് ആഴ്ചകള്‍ക്കു മുന്‍പ് അമലിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ട് വട്ടമായി 10,000 രൂപ ഓണ്‍ലൈന്‍ പേ യ്മെന്റ് ആപ്ലിക്കേഷന്‍ വഴി പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ ഗെയിം കളിക്കാനാ യിരുന്നു ഈ തുക ഉപയോഗിച്ചതെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം.
പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആളായിരുന്നു അമല്‍. അമലിന് സ്വന്തമാ യി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. സ്‌കോളര്‍ഷിപ്പ് തുക ഉ ള്‍പ്പെടെ ഈ അക്കൗണ്ടിലേയ്ക്കാണ് വന്നിരുന്നത്.