നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ പച്ചക്കളളമാണെന്ന് സാക്ഷി ജിന്‍സന്‍. ദിലീപിനെതിരെ തെളിവു ണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു.
തൃശൂര്‍: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപ ണങ്ങള്‍ പച്ചക്കളളമാണെന്ന് സാക്ഷി ജിന്‍സന്‍. ദിലീപിനെതിരെ തെളിവുണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കിടന്നിരുന്നയാളും നിര്‍ണായക സാക്ഷിയു മാണ് ജിന്‍സണ്‍.
ജയിലില്‍ നിന്നും കത്തെഴുതിയത് കേസില്‍ പിന്നീട് മാപ്പ് സാക്ഷിയാക്കിയ വിപിന്‍ ലാലാണ്. ‘സുനി പറ ഞ്ഞുകൊടുത്ത് എഴുതിച്ചതാണ്. ആദ്യം ഒരു റഫ് എഴുതി. സുനിയുടെ കൈയക്ഷരം മോശമായതിനാലാ ണ് സഹതടവുകാരന്‍ എഴുതിയത്. കത്തെഴുതുമ്പോള്‍ സുനി തൊട്ടടുത്തുണ്ടായിരുന്നു. ചെരുപ്പില്‍ ഫോണ്‍ കടത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതാണെന്നും’ ജിന്‍ സണ്‍ വിശദീകരിച്ചു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് വ്യക്തമായ പങ്കുണ്ട്. കേസ് അട്ടിമറിക്കാനാണ് മുന്‍ ഡിജിപി യുടെ ശ്രമം. തങ്ങളെ പോലയുള്ള സാധാരണക്കാര്‍ നല്‍കിയ മൊഴിയെ പൊതുസമൂഹത്തിന് മുന്നില്‍ അട്ടിമറിക്കുകയാണ് ശ്രീലേഖയെ പോലുള്ള ഉന്നതര്‍ ചെയ്യുന്നത്. ദിലീപിനോട് ആരാധനമൂത്ത് ഭ്രാന്തായ സ്ത്രീയാണ് ഇവര്‍. ജയിലില്‍ എല്ലാ പ്രതികളും നിലത്തല്ലാതെ മഞ്ചലില്‍ കിടത്താന്‍ പറ്റുമോയെന്നും ജിന്‍ സന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു. കൃത്യം ചെയ്ത പള്‍സര്‍ സുനി യും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല, ജയിലിനകത്ത് പള്‍സര്‍ സുനി ക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണ്. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതായും ശ്രീലേഖ പറഞ്ഞിരുന്നു.