നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അല്ലാത്ത പക്ഷം ലാബുകള്‍ക്ക് സബ്സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നും ആവശ്യപ്പെടുന്നു.
കൊച്ചി : ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അല്ലാത്ത പക്ഷം ലാബുകള്‍ക്ക് സബ്സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്ത ണമെന്നും ആവശ്യപ്പെടുന്നു.
നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ ഗുണനിലവാരം തകര്‍ക്കും. ലാ ബുകളിലെ പരിശോധനകളുടെ നിരക്കു കള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ലാബുകളുടെ വാദം. നിരക്ക് കുറയ്ക്കാത്ത പക്ഷം ലാബുകള്‍ക്ക് സബ്സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഐസിഎം ആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.
നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തു ന്നുവെന്നും ലാബുടമകള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.