സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’ പുറത്തുവരുന്നു. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവ ശങ്കറിന്റെ അനുഭവകഥയെന്ന് പുസ്തകത്തില്‍ പറയുന്നു
തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മു ന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’ പുറത്തുവരുന്നു. ഡിസി ബുക്സ് പ്രസിദ്ധീക രിക്കുന്ന പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാ കേണ്ടി വന്ന ശിവശ ങ്കറിന്റെ അനുഭവകഥയെന്ന് പുസ്തകത്തിന്റെ കവറില്‍ പറയുന്നു.
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭ വിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നുവെന്നാണ് പുസ്തകത്തെ കുറിച്ചുള്ള വിശദീകരണം.
സത്യാനന്തരകാലത്ത് നീതി തേടു ന്ന ഓരോ മനുഷ്യനും എങ്ങനെയൊക്കെയാകും അനുഭവിക്കേണ്ടി വ രികയെന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെ ന്നും പുസ്തകത്തില്‍ പ്രസാധകര്‍ ചൂണ്ടി ക്കാട്ടുന്നു. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. തന്റെ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തില്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
‘വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഇദ്യോഗസ്ഥന്റെ അനുഭവ കഥ’
അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ എം ശിവ ശങ്കര്‍ അടുത്തിടെയാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. സ്പോര്‍ട്സ് വകുപ്പില്‍ സെക്രട്ടറിയാ യാണ് നിയമനം. സ്വര്‍ണക്കട ത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സ സ്പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാ വധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അം ഗീകരിച്ച് മുഖ്യമന്ത്രി സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടു.