സിനിമാതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്ന പ്രഭാകര്‍ സെയ്ല്‍ (36) ആണ് മരിച്ചത്. മരണം ഹൃദയാഘാതം മൂലമെന്ന് അഭിഭാഷകന്‍ സ്ഥിരീ കരിച്ചു
മുംബൈ : സിനിമാതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹ രി മരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്ന പ്രഭാകര്‍ സെയ്ല്‍(36) ആണ് മരിച്ചത്. മരണം ഹൃദയാഘാതം മൂലമെന്ന് അഭിഭാഷക ന്‍ സ്ഥിരീകരിച്ചു.
ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാക ര്‍. അന്നത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഗഡെയ്‌ക്കെതിരെ ഗുരുതര ആ രോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചിരുന്നത്.ആര്യന്‍ ഖാനോടൊപ്പമുള്ള സെല്‍ഫിയിലൂടെ വൈറലായ സ്വകാര്യ കുറ്റാന്വേഷകന്‍ കെ പി ഗോസവിയുടെ അംഗരക്ഷകനാണ് താനെന്നാണ് പ്രഭാകര്‍ സെയില്‍ അവകാശപ്പെട്ടിരുന്നത്.
ആര്യനെ വച്ച് ഷാറുഖുമായി വിലപേശുന്നതിനെ കുറിച്ച് സാം ഡിസൂസ എന്നയാളുമായി ഗോസവി സം സാരിക്കുന്നത് കേട്ടുവെന്ന് സെയില്‍ പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് എന്‍സിബിക്കെതിരെ തിരി ഞ്ഞ പ്രഭാകര്‍, കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഖഡെയ്ക്കെ തിരെ യും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണി പ്പെടുത്തി പണം തട്ടാന്‍ വേണ്ടിയായിരുന്നു എന്നായിരുന്നു ആരോപണം. ആര്യന്‍ ഖാന്‍ അറസ്റ്റിലായ തിന് പിറ്റേന്ന് ഗോവാസിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു.
വിവാദ ലഹരി മരുന്ന് കേസില്‍
ആര്യന്‍ഖാനെതിരെ തെളിവുകളില്ല
വിവാദമായ ലഹരി മരുന്ന് കേസില്‍ ആര്യന്‍ഖാനെതിരെ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഡെ പ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ ത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. ആഴ്ചകളോളം നീണ്ട ജയില്‍വാസത്തിന് ശേഷം ആര്യന്‍ ഖാന് ഒക്ടോബര്‍ 28ന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം.











