ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍ വിഷയങ്ങളില്‍ ഇടപെടില്ലെന്നും ഹൈക്കോടതി
കൊച്ചി: വികസ പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊ റുത്തുകൊള്ളുമെന്ന് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയോടും, ഇതിനെതി രെ പരാതി നല്‍കിയ ഹര്‍ജിക്കാരോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ദൈവം ക്ഷമിക്കുമെ ന്ന് കോടതി അഭിപ്രായപ്പെട്ടു.ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയപാതയുടെ അലൈന്‍മെന്റ് മാ റ്റേണ്ടതില്ലെന്നും നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍ വിഷയങ്ങളില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
കൊല്ലം ഉമയനെല്ലൂരില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ഉദയനല്ലൂര്‍ സ്വദേ ശികളായ ബാലകൃഷ്ണ പിള്ള, എം ലളി തകുമാരി, എം ശ്രീലത തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗ ണിക്കവെയാണ് ഹൈക്കോടതിയുടെ പ്രതികരണം. ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് ബി കുഞ്ഞികൃ ഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്.
ദേശീയപാതയുടെ വികസനത്തിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങളെ ഒഴിവാക്ക ണ മെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാ ക്കുക എല്ലായ്‌പ്പോഴും സാധ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം ഉമയനെല്ലൂര്‍ വില്ലേജിലൂടെ കടന്ന് പോകുന്ന ദേശീയപാത 66ന്റെ പുതുക്കിയ അലൈന്‍മെന്റിന് എതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.