താമരശ്ശേരി: കേരളത്തിലെ ആദ്യത്തെ നേരിട്ട് വനിതാ ആമ്പുലൻസ് ഡ്രൈവറായി തിരുവമ്പാടി ലിസ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ ആമ്പുലൻസ് ഡ്രൈവർ
മറിയാമ്മ വർക്കി സി.
ആയിരക്കണക്കിന് വരുന്ന പുരുഷ ആമ്പുലൻസ് ഡ്രൈവർമാർക്കിടയിലേക്ക് താരമായിട്ടാണ് മറിയാമ്മ വർക്കിയുടെ കടന്നുവരവ്.ഈമേലയിൽ ഇതുവരെ സ്ത്രീകൾ കടന്നു വന്നിരുന്നില്ല.
ആമ്പുലൻസ് ഓണേഴ്സ് ആൻറ് ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) മെമ്പർഷിപ്പ് എടുത്താണ് ഈ മേഖലയിലേക്കുള്ള മറിയാമ്മയുടെ ചുവട് വെപ്പ് .കോഴിക്കോട് ജില്ലയിലെ 140 ഉം കേരളത്തിൽ ആകമാനമായി 3500 ഓളവും വരുന്ന AODA അംഗങ്ങളുടെ എല്ലാ സഹായവും മറിയാമ്മക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് AODA ജില്ലാ സിക്രട്ടറി റജി ജോസ് പറഞ്ഞു.
കൂടുതൽ സ്ത്രീകകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനുള്ള പ്രചോദനം മറിയാമ്മയിലൂടെ ഉണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.