ഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 24 വരെ തുടരാൻ തീരുമാനിച്ചു. വിമാനങ്ങളുടെ സർവീസുകളിൽ വർദ്ധനവ് വരുത്തി യാത്രക്കാർക്ക് സുരക്ഷിതം ഉറപ്പ് വരുത്തും. രാജ്യത്ത് 45% അഭ്യന്തര വിമാനസർവീസുകൾ നടത്തുവാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ആഭ്യന്തര വാഹന നിരകളിൽ നിയന്ത്രണങ്ങളും തുടരും. 40 മിനിറ്റ് വരെയുള്ള വിമാനയാത്രയ്ക്ക് ഏറ്റവും ചുരുങ്ങിയത് 2000 രൂപയും കൂടിയത് 6000 രൂപയും മാത്രമേ ഈടാക്കാൻ സാധിക്കൂ എന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 150 മുതൽ 180 മിനിറ്റ് വരെയുള്ള വിമാനയാത്രയ്ക്ക് ഏറ്റവും ചുരുങ്ങിയത് 5500 രൂപയും കൂടുതലായുള്ളത് 15700 രൂപയും മാത്രമേ ഈയാക്കുവാൻ സാധിക്കൂ എന്ന് വ്യാമയാന മന്ത്രാലയം ഉത്തരവിറക്കി.