ഉത്തര്‍പ്രദേശിലെ പുതിയ ജനസംഖ്യ നിയന്ത്രണ നിയമം ചര്‍ച്ചയായതിന് പിന്നാലെയാണ് ബിജെ പി എംപിയുടെ പ്രതികരണം. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ഭൂവിസ്തൃ തിയില്‍ മാറ്റം വ ന്നിട്ടില്ല. എന്നാല്‍ ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന് നല്ലതല്ലെ ന്നും സുധീര്‍ ഗുപ്ത
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ബോളിവുഡ് താരം ആമീര്‍ ഖാനെ പോ ലെയുള്ളവരാണെന്ന് ബിജെപി എംപി സുധീര്‍ ഗുപ്ത. ആമീര്‍ഖാന്‍ കിരണ്‍ റാവു ദമ്പതികള്‍ ബന്ധം വേര്‍പിരിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി ലോക്‌സഭ എംപിയുടെ പ്ര തികരണം. അദ്ദേഹം ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ പറയുകയാണെങ്കില്‍, രണ്ട് കുട്ടികളുള്ള റീനയെയും ഒരു കുട്ടിയുള്ള കി രണ്‍ റാവുവിനെയും ഉപേക്ഷിച്ച് മൂന്നാമത്തെ ഭാര്യയ്ക്കായുള്ള തെരച്ചിലിലാണ്. ഇതാണോ ഇന്ത്യ ലോ കത്തിന് നല്‍കുന്ന സന്ദേശം? സുധീര്‍ ചോദിച്ചു. ഉത്തര്‍പ്രദേശിലെ പുതിയ ജനസംഖ്യ നിയന്ത്രണ നിയമം ചര്‍ച്ചയായതിന് പിന്നാലെയാണ് ബിജെപി എംപിയുടെ പ്രതികരണം. കഴിഞ്ഞ ഏഴു പതി റ്റാണ്ടായി ഇന്ത്യയുടെ ഭൂവിസ്തൃതിയില്‍ മാറ്റം വന്നിട്ടില്ല. എന്നാല്‍ ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. ഇത് രാ ജ്യത്തിന് നല്ലതല്ലെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുമ്പോള്‍ ഇന്ത്യയുടെ ഭൂപ്രകൃതി ഒരിഞ്ച് പോലും വര്‍ധിക്കുന്നില്ലെന്നും ഇത് അത്ര നല്ല വാര്‍ത്ത അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ യാണ് ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. പതിനഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് ആമീറും കിരണും വേര്‍ പിരിഞ്ഞത്. റീന ദത്ത യുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമീര്‍ കിരണ്‍ റാവുവിനെ വിവാ ഹം കഴിക്കുന്നത്. റീന ദത്തയില്‍ രണ്ട് കുട്ടികളും കിരണ്‍ റാവുവില്‍ ഒരു കുട്ടിയും ആമിര്‍ ഖാനു ണ്ട്.