ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി ലഭിച്ച കോടികള്‍ തിരിമറി നടത്തിയ കേസി ല്‍ സാമൂഹിക പ്ര വര്‍ത്തക മേധാ പട്കറിനെതിരെ കേസ്. കുട്ടികളുടെ വിദ്യാഭ്യാസ ത്തിനെന്ന പേരില്‍ പിരിച്ച 13 കോടി രൂപ ദുരുപയോഗം ചെയ്തതിനാണ് കേസ്. ആര്‍ എസ്എസും അവരുടെ വിദ്യാര്‍ഥി സംഘടന എബിവി പിയുമായും അടുത്ത ബന്ധ മുള്ളയാളാണ് പരാതിക്കാരനെന്ന് മേധ പറഞ്ഞു. നര്‍മദ നവനിര്‍മാണ്‍ അഭിയാന്റെ കണക്കുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് അധികൃതര്‍ക്ക് പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു.
ന്യൂഡല്‍ഹി : ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി ലഭിച്ച കോടികള്‍ തിരിമറി നടത്തിയ കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെതിരെ കേസ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനെന്ന പേരില്‍ പിരി ച്ച 13 കോടി രൂപ ദുരുപയോഗം ചെയ്തതിനാണ് കേസ്. മേധാപട്കറിനെ കൂടാതെ മറ്റ് 11 പേര്‍ക്കെതിരെയും മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്.
ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി ലഭിച്ച കോടികള്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് പ്രീതം രാജ് ബഡോലെ എന്നയാളാണ് ബര്‍വാനി സ്റ്റേഷനില്‍ പരാതി നല്‍കിയത്. നര്‍മ്മദ നവനിര്‍മ്മാണ്‍ അഭി യാന്‍ ട്രസ്റ്റ് പിരിച്ച പണം ദേശ വിരുദ്ധ പ്രവൃത്തികള്‍ക്കായി ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട്. വഞ്ച നാ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നര്‍മ്മദ നവനിര്‍മ്മാണ്‍ അഭിയാന്‍ ട്രസ്റ്റില്‍ ട്രസ്റ്റി സ്ഥാനമാണ് മേധാ പട്കറിനുള്ളത്. ആരോപണം അവര്‍ നിഷേധിച്ചു. ആര്‍എസ്എസും അവരുടെ വിദ്യാര്‍ഥി സംഘടന എബിവിപിയുമായും അടുത്ത ബന്ധ മു ള്ളയാളാണ് പരാതിക്കാരനെന്ന് മേധ പറഞ്ഞു. നര്‍മദ നവനിര്‍മാണ്‍ അഭിയാന്റെ കണക്കുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് അധികൃതര്‍ക്ക് പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു.