ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാറൂഖ് ഖാന്റെയും നടി അ നന്യ പാണ്ഡെയുടെയും വീടുകളില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉ ദ്യോഗസ്ഥരുടെ റെ യ്ഡ്. മുംബൈ ബാന്ദ്രയിലെ ഷാറൂഖിന്റെ വസതിയായ മന്നത്തിലാണ് പ രിശോധന നടത്തിയത്
മുംബൈ: ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാറൂഖ് ഖാ ന്റെയും നടി അനന്യ പാണ്ഡെയുടെയും വീടുകളില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥരുടെ റെയ്ഡ്. മുംബൈ ബാന്ദ്രയിലെ ഷാറൂഖിന്റെ വസതിയായ മന്നത്തിലാണ് പരിശോധന നടത്തിയത്. യുവ നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍സിബി സംഘം പരിശോധന നടത്തി.
ആഡംബരക്കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഈ മാസം ആദ്യം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന്‍ ഖാന്റെ വാട്സാപ്പ് ചാറ്റ് കോട തിയില്‍ സമര്‍പ്പിച്ചിരുന്നു. ബോളിവുഡിലെ യുവനടിയുമായി ലഹരിമരുന്നുമായി ബന്ധപ്പെട്ട് ആര്യന്‍ വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്ത തായും ഇതില്‍ പറഞ്ഞിരുന്നു. ഈ നടി അനന്യ പാണ്ഡെ ആണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.പ്രമുഖ നടന്‍ ചുങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ഉച്ചയ്ക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അനന്യ പാണ്ഡെയ്ക്ക് എന്‍സിബി സമന്‍സ് നല്‍കി. മുംബൈ ഖര്‍ വെസ്റ്റിലുള്ള അനന്യ പാണ്ഡെയു ടേയും ചങ്കി പാണ്ഡെയുടേയും വീട്ടിലാണ് എന്‍സിബി റെയ്ഡ് നടത്തിയത്.
ആര്യന്‍ ഖാനെ ഷാറൂഖ് ഖാന്‍ രാവിലെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷാറൂഖിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പരിശോധന തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ആര്യന്‍ ഖാന്റെ വാട്സ്ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യ പാണ്ഡേയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നതെന്നാണ് വി വരം.അനന്യ പാണ്ഡെ കേസില്‍ നിര്‍ണ്ണായക കണ്ണിയാണെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു.
ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി വീണ്ടു തള്ളിയിരു ന്നു. തുടര്‍ന്ന് ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ ജാമ്യാ പേക്ഷ നല്‍കി. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ആര്യന്‍ ഖാന്‍ ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.