ആജീവനാന്ത റസിഡൻസി, ടാക്സ് ആനുകൂല്യങ്ങൾ; നേട്ടങ്ങളേറെ, സൗദിയിൽ നിക്ഷേപിക്കാം, അറിയാം

saudi-investment-formalities-for-a-foreigner

റിയാദ് : നിയോം എന്ന അത്യാധുനിക നഗരത്തിന്റെ പിറവിയ്ക്ക് പിന്നാലെ 2034 ഫിഫ ലോകകപ്പ് വേദിയെന്ന പ്രഖ്യാപനം കൂടിയെത്തിയതോടെയാണ് നിക്ഷേപകർ സൗദിയിലേക്ക് ഉറ്റു നോക്കാൻ തുടങ്ങിയത്. കർക്കശ നിയമങ്ങളും അന്തരീക്ഷവും നിക്ഷേപത്തിന് പറ്റുന്നതാണോ എന്ന ആശങ്കകളെ അസ്ഥാനത്താക്കി സൗഹൃദ രാജ്യമാകാനുള്ള സൗദിയുടെ അടിമുടി മാറ്റങ്ങൾ  ശുഭപ്രതീക്ഷയാണ് നൽകുന്നത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് സ്റ്റേഡിയം നിർമാണങ്ങൾ ഉൾപ്പെടെ വൻകിട പദ്ധതികൾക്ക് തുടക്കമിടാനിരിക്കെ ഇനിയങ്ങോട്ട് സൗദി നിക്ഷേപകർക്ക് കൂടുതൽ നല്ല നാളുകളെന്ന് പ്രതീക്ഷിക്കാം. മലയാളികൾ ഉൾപ്പെടെ ഒട്ടനവധി ഇന്ത്യക്കാർക്ക് സൗദിയിൽ ചെറുതും വലുതുമായ ധാരാളം നിഷേപങ്ങളുണ്ട്. പ്രവാസികൾക്ക് സൗദിയിൽ എങ്ങനെ നിക്ഷേപം നടത്താം, സാഹചര്യം എങ്ങനെ, നടപടിക്രമങ്ങൾ എന്തൊക്കെ  എന്നറിയാം. 
∙എന്തുകൊണ്ട് നിക്ഷേപം ? നേട്ടങ്ങൾ
അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യം, ജി20 അംഗ രാജ്യം, 2034 ഫിഫ ലോകകപ്പ് വേദി എന്നിങ്ങനെ നിക്ഷേപത്തിന് അനുകൂല ഘടകങ്ങൾ ഏറെയുണ്ട്. കരുത്തുറ്റ സാമ്പത്തിക അടിത്തറ, തന്ത്രപരായ ഇടം, സർക്കാർ നേതൃത്വത്തിലുള്ള വൻകിട സംരംഭങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിവിധ മേഖലകളിലായി  വലിയ തോതിലുള്ള നിക്ഷേപ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. 
വിവിധ മേഖലകളിൽ സാമ്പത്തിക വൈവിധ്യവൽക്കരണം, വിദേശ നിക്ഷേപകർക്ക് ടാക്സ് നേട്ടങ്ങൾ, നിയമപരമായ സംരക്ഷണം, ലളിതമായ റജിസ്ട്രേഷൻ നടപടികൾ എന്നിങ്ങനെ ആനുകൂല്യങ്ങൾ, മധ്യപൂർവ–ആഫ്രിക്കൻ വിപണികളിലേക്കുള്ള പ്രവേശനം തുടങ്ങി സുപ്രധാന നേട്ടങ്ങളും നിക്ഷേപകർക്ക് ഉറപ്പാക്കാം. ചില നിശ്ചിത മേഖലകളിൽ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം ലഭിക്കും. കൂടുതൽ ആനുകൂല്യങ്ങളോടെ പ്രത്യേക സാമ്പത്തിക സോണുകളിലും നിക്ഷേപം സാധ്യമാകും. 
സൗദി പ്രീമിയം റസിഡൻസി പ്രോഗ്രാമിലൂടെ വിദേശ സംരംഭകർക്കും നിക്ഷേപകർക്കും സ്വത്ത് ഉടമസ്ഥാവകാശം, പൂർണമായ ബിസിനസ് നിയന്ത്രണം എന്നീ നേട്ടങ്ങളുൾപ്പെടെ ദീർഘകാല റസിഡൻസി വീസയും അനുവദിക്കും. പുതുക്കാവുന്ന ഒരു വർഷത്തെ വീസ, ആജീവനാന്ത വീസ തുടങ്ങി വിവിധ തരം വീസകളാണ്  അനുവദിക്കുക. രാജ്യത്ത് താമസിക്കാനും ബിസിനസ് നടത്താനുമായി നിക്ഷേപകർക്ക് നിക്ഷേപ വീസയും വർക്ക് പെർമിറ്റും ആവശ്യമാണ്. 
∙ ഏതൊക്കെ മേഖലകൾ?
ടെക്നോളജി, ടൂറിസം, കായികം, പുനരുപയോഗ ഊർജം, വിനോദം, റിയൽ എസ്റ്റേറ്റ്, ആരോഗ്യ പരിചരണം, മൈനിങ്, മാനുഫാക്ചറിങ്, ഇൻഡസ്ട്രിയൽ സർവീസ്, നിർമാണം, വിദ്യാഭ്യാസം, ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ്, യാത്ര, കൃഷി, വൈദ്യുതി, ഗ്യാസ് വിതരണം തുടങ്ങി വിവിധ മേഖലകൾ നിക്ഷേപത്തിന് അനുയോജ്യമാണ്. 
∙ആരെ സമീപിക്കണം?
നിക്ഷേപ മന്ത്രാലയം ആണ് സൗദിയിലെ നിക്ഷേപ മേഖലയെ നിയന്ത്രിക്കുന്നതും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതും. നിക്ഷേപകർക്കുള്ള ലൈസൻസ്, അവസരങ്ങൾ, ആനുകൂല്യങ്ങൾ, ഗാരന്റികൾ, നിയമ നടപടികൾ എന്നിവയെല്ലാം മന്ത്രാലയത്തിന്റെ പരിധിയിലാണ്. ബിസിനസ് തുടങ്ങുന്നതിന് മുൻപ് നിയമ വിദഗ്ധരുടെ മാർഗനിർദേശങ്ങളും സ്വീകരിക്കുന്നത് നല്ലതാണ്. 
∙ലൈസൻസുകൾ എന്തൊക്കെ?
നിക്ഷേപ ലൈസൻസ്, കൊമേഴ്സ്യൽ റജിസ്ട്രേഷൻ (സിആർ),  പ്രൊഫഷനൽ ലൈസൻസ് (ലീഗൽ, എൻജിനീയറിങ് കൺസൽറ്റിങ് തുടങ്ങിയ പ്രൊഫഷനൽ സേവനങ്ങൾക്കാണെങ്കിൽ), സ്പെഷൽ പെർമിറ്റ് (ആരോഗ്യ പരിചരണം, ഭക്ഷണ വിതരണം തുടങ്ങി പ്രത്യേക മേഖലകളെങ്കിൽ). 
∙ബിസിനസ് തുടങ്ങാൻ ?
വ്യക്തികൾക്ക് നേരിട്ട് നിക്ഷേപം സാധ്യമല്ല. മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്തതും നിയമവിധേയവുമായ സ്ഥാപനത്തിലൂടെ മാത്രമേ നിക്ഷേപം സാധ്യമാകൂ. പ്രീമിയം റസിഡൻസി പ്രോഗ്രാമിലൂടെ മാത്രമേ വ്യക്തികൾക്ക് നിക്ഷേപത്തിന് അനുമതിയുള്ളു. മിനിമം നിക്ഷേപം ആവശ്യമാണ്. ഓരോ മേഖലയും അനുസരിച്ച് ഇതു വ്യത്യാസപ്പെടും. അനുമതി ലഭിച്ച മേഖലകളിൽ മാത്രമേ പ്രവർത്തിക്കാവൂ. ലക്ഷ്യങ്ങളും സാമ്പത്തിക  ആസൂത്രണങ്ങളും ഉൾപ്പെടെ വിശദമായ ബിസിനസ് പ്ലാനും സമർപ്പിക്കണം. 
∙എന്തൊക്കെ തരം ബിസിനസ് സ്ഥാപനങ്ങൾ?
ലിമിറ്റഡ് ലയബിലിറ്റി കമ്പനി (എൽഎൽസി) തുടങ്ങാം. അല്ലെങ്കിൽ നിലവിലെ ഇന്റർനാഷനൽ കമ്പനിയുടെ ബ്രാഞ്ച് ഓഫിസുകൾ ആരംഭിക്കാം. പ്രതിനിധി ഓഫിസ് ( മാർക്കറ്റ് റിസർച്ചിനു വേണ്ടി മാത്രം, വരുമാനം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ പാടില്ല), ജോയിന്റ് വെൻച്വർ എന്നിവയ്ക്കും അനുമതിയുണ്ട്. എൽഎൽസിയിൽ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം ലഭിക്കും. നിയന്ത്രിത മേഖലകളിൽ വരെ പ്രാദേശിക പങ്കാളികളുമായി ചേർന്ന് ബിസിനസ് നടത്താൻ അനുവദിക്കുന്നതാണ് ജോയിന്റ് വെൻച്വർ. 
∙കമ്പനി തുടങ്ങാനുള്ള നടപടിക്രമങ്ങൾ
∙സൗദി നിക്ഷേപ മന്ത്രാലയമായ സൗദി ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ മുൻകൂർ അനുമതിയാണ് ആദ്യം വേണ്ടത്.  
∙പ്രാഥമിക അനുമതി ലഭിച്ച ശേഷം വാണിജ്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യുകയാണ് രണ്ടാമത്തെ നടപടി. നിക്ഷേപകന്റെ വിവരങ്ങൾ, കമ്പനിയുടെ ഉപനിയമങ്ങൾ തുടങ്ങിയ രേഖകൾ ഇതിന് ആവശ്യമാണ്. 
∙തൊഴിൽ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണം. 
∙സർക്കാർ ഇടപാടുകൾ വേഗത്തിലാക്കാൻ ഗവൺമെന്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ((https://www.my.gov.sa/wps/portal/snp/main?lang=en)
∙നിക്ഷേപകന്റെ പേരിൽ പ്രാദേശിക ബാങ്കിൽ അക്കൗണ്ട് വേണം. 
∙സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയിൽ വാറ്റും റജിസ്റ്റർ ചെയ്യണം. നിശ്ചിത നികുതി പരിധിയിലുള്ളവർക്ക് വാറ്റ് നിർബന്ധമാണ്. 
∙തുടങ്ങുന്ന വ്യവസായത്തിന്റെ സ്വഭാവം അനുസരിച്ച് നിശ്ചിത സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള അധിക പെർമിറ്റുകളും ലൈസൻസും ആവശ്യമാണ്. (ഉദാഹരണത്തിന് ആരോഗ്യപരിചരണമെങ്കിൽ ആരോഗ്യ വകുപ്പിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനമെങ്കിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും )
∙കമ്പനിയ്ക്ക് ആവശ്യമായ പ്രധാന രേഖകൾ
∙നിക്ഷേപ ലൈസൻസ് അപേക്ഷാ ഫോം.
∙പങ്കാളികളുടെ പേര്, ഓരോ പങ്കാളിയുടെയും ഓഹരി മൂലധനം എന്നിവയുൾപ്പെടുന്ന നോട്ടറൈസ്ഡ് ബോർഡ് റസലൂഷൻ.
∙കഴിഞ്ഞ ഒരു വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ.
∙ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ. (കമ്പനിയുടെ പേര്, ലക്ഷ്യം, പ്രവർത്തനങ്ങൾ, ഷെയറുകളുടെ വിശദാംശങ്ങൾ എന്നിവയെല്ലാം വിശദമാക്കുന്നതാണിത്)
∙ഓഹരിപങ്കാളികളുടെ പാസ്പോർട്ട് പകർപ്പുകൾ.
∙കമ്പനി ഡയറക്ടർമാരുടെയും ഓഹരി പങ്കാളികളുടെയും ഐഡന്റിറ്റിയും മേൽവിലാസവും തെളിയിക്കുന്ന രേഖകൾ.
∙ബിസിനസ് ആക്ടിവിറ്റി തുടങ്ങാനുള്ള നിക്ഷേപ മന്ത്രാലയത്തിന്റെ അനുമതി.
∙സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണി.
∙കൂടുതൽ വിവരങ്ങൾക്ക് 
നിക്ഷേപരംഗത്തെ നിയമങ്ങളും ചട്ടങ്ങളും കൂടുതൽ അറിയാൻ നിക്ഷേപ മന്ത്രാലയത്തിന്റെ https://misa.gov.sa/activities/laws-regulations/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വാണിജ്യ റജിസ്ട്രേഷൻ നിയമങ്ങൾക്ക് https://mc.gov.sa/en/Pages/default.aspx എന്ന വെബ്സൈറ്റും സന്ദർശിക്കാം. 

Also read:  ഒരുദിവസം 2.13 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 2.38 കോടി

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES