കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാടിന് വിരുദ്ധമായി മുഖ്യ മന്ത്രി പിണറായി വിജയനെ പിന്തുണച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെ രൂക്ഷ മായി വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി.തരൂര്‍ ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഉണ്ണിത്താന്‍
കാസര്‍കോട് : കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാടിന് വിരുദ്ധമായി മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്മോഹ ന്‍ ഉണ്ണിത്താന്‍ എംപി.തരൂര്‍ ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഉ ണ്ണിത്താന്‍ പറഞ്ഞു. സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടികളയണം. തരൂരിനെ കൊലക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പം നിന്നത് കോണ്‍ഗ്രസാണെന്ന് ഉണ്ണിത്താന്‍ ഓര്‍മിപ്പിച്ചു.
ജനാധിപത്യത്തില്‍ തത്ത്വാധിഷ്ഠിത നിലപാടുകള്‍ക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രിയുടെ അനൂകൂലിയാ യി തന്നെ ചിത്രീകരിക്കാന്‍ നീക്കമുണ്ടെന്നും തരൂര്‍ പറഞ്ഞിരുന്നു. രഷ്ടീയക്കാര്‍ പാവ്ലോവിന്റെ നായ്ക്കള്‍ ആകരുതെന്നും തരൂര്‍ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതിവേഗ റെയില്‍പാതയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രി ക്കു നല്‍കിയ നിവേദനത്തില്‍ ഒപ്പിടാന്‍ ശശി തരൂര്‍ വിസമ്മതിച്ചിരുന്നു.വികസനകാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു ശേഷമേ നിലപാടെടുക്കാനാവൂ എന്നാണ് തരൂര്‍ ഇതിനു വിശദീകരണമായി പറഞ്ഞത്.