തായിഫ് : ഇന്ന് മുതൽ അറ്റകുറ്റപ്പണികൾക്കായി തായിഫ് ഗവർണറേറ്റിലെ അൽ-ഹദ റോഡ് താൽക്കാലികമായി അടച്ചു. അറ്റകുറ്റപ്പണികൾ രണ്ട് മാസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമാണിത്.ഈ കാലയളവിൽ തടസ്സമില്ലാത്ത യാത്ര സുഗമമാക്കുന്നതിന് അൽസൈൽ അൽകബീർ റോഡ് പോലുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
2030ഓടെ റോഡ് ഗുണനിലവാര സൂചികയിൽ ആഗോളതലത്തിൽ ആറാം സ്ഥാനം നേടുക, റോഡ് മരണനിരക്ക് 100,000 പേരിൽ 5 ൽ താഴെയായി കുറയ്ക്കുക, രാജ്യാന്തര റോഡ് അസസ്‌മെന്റിന് അനുസൃതമായി സുരക്ഷാ നടപടികളോടെ റോഡ് ശൃംഖലയുടെ സമഗ്രമായ കവറേജ് ഉറപ്പാക്കുക എന്നിവയാണ് റോഡ്‌സ് സെക്ടർ സ്ട്രാറ്റജിയുടെ പ്രധാന ലക്ഷ്യങ്ങൾ.
