അൽ ഐൻ : പരമ്പരാഗത എമിറാത്തി കായിക ഉത്സവങ്ങളിലെ പ്രധാനമായ ഒട്ടകയോട്ടത്തിന് അൽ ഐനിൽ ഉജ്ജ്വല തുടക്കം. അൽ റൗദ ഒട്ടകയോട്ട ട്രാക്ക് ആണ് മത്സരങ്ങൾക്ക് വേദിയായത്.
പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരവും, അൽ ഐൻ മേഖലയിലെ ഭരണാധികാരി പ്രതിനിധിയായ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലും ഉത്സവം സമ്പൂർണ്ണമായി നടത്തപ്പെടുന്നു.
ഉത്സവത്തിൽ പങ്കെടുത്ത ഒട്ടക ഉടമകൾ, ഈ ആചാരപരമായ കായിക വിനോദത്തിന് നൽകുന്ന രാഷ്ട്രതല സഹായത്തിനും പ്രോത്സാഹനത്തിനും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിനോടും ഷെയ്ഖ് ഹസ്സ ബിൻ സായിദിനോടും നന്ദി അറിയിച്ചു. എമിറാത്തി പൈതൃകം നിലനിറുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നടത്തുന്ന ഈ ശ്രമങ്ങൾ പ്രശംസനീയമാണെന്നും അവർ പറഞ്ഞു.