അബുദാബി : ലോകോത്തര മാമ്പഴങ്ങൾ ഒരുക്കി അൽമദീന ഹൈപ്പർമാർക്കറ്റ് മാംഗോ കാർണിവൽ സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള മൂവാണ്ടൻ, അൽഫോൻസോ, പ്രിയൂർ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവയ്ക്കു പുറമേ തായ്‌ലൻഡ്, കംബോഡിയ, ഇന്തൊനീഷ്യ കെനിയ, യെമൻ തുടങ്ങി 10 രാജ്യങ്ങളിൽ നിന്നുള്ള നാൽപതോളം ഇനങ്ങളാണു പ്രദർശിപ്പിച്ചിരിക്കുന്നത്. മാമ്പഴോത്സവത്തോടനുബന്ധിച്ചു നിരക്കിളവും പ്രഖ്യാപിച്ചു. വ്യത്യസ്ത ജ്യൂസുകൾ, മാമ്പഴം ചേർത്ത മധുരപലഹാരങ്ങൾ, കേക്ക്, കുക്കീസ്, ബേക്കറി എന്നിവയും കാർണിവലിനെ രുചികരമാക്കുന്നു. അബുദാബിയിലെ എല്ലാ അൽമദീന ഹൈപ്പർ മാർക്കറ്റുകളിലും ഫ്രഷ് മാർട്ട് ഷോറൂമുകളിലും 18 വരെ മാമ്പഴോത്സവം തുടരും. ഇതോടനുബന്ധിച്ച് ഒട്ടേറെ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.ഖലീഫാ സിറ്റിയിൽ നടന്ന ചടങ്ങിൽ അബുദാബി അഗ്രികൾചറൽ ഫുഡ് സേഫ്റ്റി മേധാവി മഹമൂദ് മുഹ്‌സിൻ നാസർ ഉദ്‌ഘാടനം ചെയ്തു. ഡയറക്ടർമാരായ ഷഹബാസ് സലാം, അർഷദ് പുതിയോട്ടിൽ, ഡോ. ഫായിസ് മുഹമ്മദ്, എ.ജി.എം.ഷഫീഖ് ഹമീദ്, പബ്ലിക് റിലേഷൻ മാനേജർ വാത്തക്ക് അബ്ദു യഹിയ ആഫിഫ്, മാർക്കറ്റിങ് മാനേജർ ജിതിൻ രത്‌നാകരൻ എന്നിവർ പങ്കെടുത്തു.
