ന്യൂഡെല്‍ഹി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന സിഐഡിസി (കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് കൗണ്‍സില്‍) നല്‍കുന്ന പന്ത്രണ്ടാമത് സിഐഡിസി വിശ്വകര്‍മ അവാര്‍ഡ്‌സില്‍ നാല് വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടി. 100-500 കോടി രൂപ വിറ്റുവരവുള്ള കമ്പനികള്‍ക്കുള്ള വിഭാഗത്തില്‍ ഏറ്റവും മികച്ച പ്രൊഫഷനലി മാനേജ്ഡ് കമ്പനികള്‍ക്കുള്ള അവാര്‍ഡില്‍ അസറ്റ് ഹോംസ് രണ്ടാം സ്ഥാനം നേടി.
ഏറ്റവും മികച്ച നിര്‍മാണ പദ്ധതി വിഭാഗത്തില്‍ എറണാകുളം മരടിലെ അസറ്റ് കാന്‍വാസ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ നിര്‍മാണരംഗത്തെ ആരോഗ്യ സുരക്ഷ, പരിസ്ഥിതി സൗഹാര്‍ദം എന്ന വിഭാഗത്തില്‍ അസറ്റ് ഹോംസിന്റ പാര്‍പ്പിട പദ്ധതിയായ എറണാകുളത്തെ അസറ്റ് രംഗോലി മൂന്നാം സ്ഥാനം നേടി. കോറോണ വാരിയേഴ്‌സ് അച്ചീവ്‌മെന്റ് വിഭാഗത്തില്‍ അസറ്റ് ഹോംസ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ന്യൂഡെല്‍ഹി ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് അതോറിറ്റീസ് ഓഫ് ഇന്ത്യ ഇഡി-എന്‍ജിനീയറിംഗ് സഞ്ജീവ് ജിന്‍ഡാലും കോര്‍ കമ്യൂണിറ്റീസ് ഇന്ത്യാ സിഇഒ ജോജി പി തോമസും അവാര്‍ഡുകള്‍ സമ്മാനിച്ചു. അസറ്റ് ഹോംസിനു വേണ്ടി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ മഹേഷ് എല്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന സിഐഡിസിയാണ് (കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് കൗണ്‍സില്‍) വിശ്വകര്‍മ അവാര്‍ഡുകള്‍ നല്‍കി വരുന്നത്.