പാലക്കാട് ജയിലില്‍വച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി ഇന്ന് വധശിക്ഷ വിധിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം.
മലപ്പുറം: പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫ് (42) വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജയിലില്‍വച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി കോ ടതി ഇന്ന് വധശിക്ഷ വിധിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം. നേരത്തെയും മുഹ മ്മദ് ഷെരീഫ് കൈ ഞരമ്പ് മുറിച്ച് ആത്മഹ ത്യയ്ക്ക് ശ്രമിച്ചിരുന്നു.
പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (26), മകന്‍ ദില്‍ഷാദ് (7) എന്നിവ രെയാണ് മുഹമ്മദ് ശരീഫ് കൊലപ്പെടുത്തിയത്. 2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭ വം.കൂട്ടക്കൊലക്കേസില്‍ മുഹമ്മദ് ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് ഉമ്മുസല്‍മയെയും മകനെയും കൊലപ്പെടുത്തിയത്.
ഭര്‍ത്താവും വീട്ടുകാരുമായി തെറ്റിപിരിഞ്ഞ് താമസിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി സൗഹൃദത്തിലായി. ഈ ബന്ധത്തില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയായി. കരാറു കാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്.പിന്നീട് ഇവര്‍ അടു പ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു.
അല്ലാത്തപക്ഷം പ്രതിയുടെ ഭാര്യവീട്ടില്‍ പ്രശ്നമുണ്ടാക്കുമെന്നും ഉമ്മുസല്‍മ ശരീഫിനോട് പറഞ്ഞു. ക്ഷുഭിതനായ ശരീഫ് ഉമ്മുസല്‍മയുടെ കഴു ത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു. കൊലപാ തകം കണ്ട ഉമ്മുസല്‍മയുടെ മകന്‍ ദില്‍ഷാദിനെയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും കൈ ഞരമ്പുകള്‍ മുറിച്ചു. തുടര്‍ന്ന് വാതില്‍ പൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിനിടെ ഉമ്മു സല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ ആസൂത്രിതമായി കൊലപാതം നടത്തിയെന്നാണ് കേസ്.ഒന്‍പ തുമാസം ഗര്‍ഭിണിയായ ഉമ്മുസല്‍മയെ വീട്ടില്‍ അതി ക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉമ്മുസല്‍മയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മരണം ആത്മ ഹത്യയാണെന്നു വരുത്താന്‍ ഇയാള്‍ ഇരു വരുടെയും കൈഞരമ്പുകള്‍ മുറിക്കുകയായിരുന്നുവെ ന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞിരുന്നു.