പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ദുബായ്: പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായിരുന്ന അസുഖങ്ങളെ തുടര്‍ന്ന് ദുബായ് ആ സ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ചികിത്സ യിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്നു.
ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോ ഷിച്ചത്. അന്ത്യകര്‍മ്മങ്ങള്‍ തിങ്കളാഴ്ച വൈകീട്ട് ദുബായില്‍ നടക്കും. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേ ശിയാണ്.
അറ്റ്ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ദ്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്. അറ്റ്‌ലസിന്റെ പരസ്യങ്ങളില്‍ മോഡലാ യാണ് ജനകീയനായത്. അറ്റ്‌ലസ്: ജന കോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം അദ്ദേഹത്തെ പ്രശസ്തനാക്കി.തൊട്ടതെല്ലാം പൊ ന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍.
എന്നാല്‍ അതിനിടെ കടക്കെണിയില്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്. വിവിധ ബാങ്കു കളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്റെ വായ്പ തിരി ച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേ ത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായി രുന്നു അദ്ദേഹം. വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. അറബിക്കഥ, ഹരി ഹര്‍നഗര്‍ ഉള്‍പ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ സുഹൃത് വലയമുള്ള അദ്ദേഹത്തിന് ബിസിനസ് തകര്‍ച്ചയെത്തുടര്‍ന്ന് ജയില്‍ വാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു. കേസുകളില്‍ നിന്ന് മുക്തി നേടി ദുബൈയില്‍ പൊതുവേദികളിലടക്കം സജീവമായി വരികയായിരുന്നു. ഭാര്യ ഇന്ദിരയോടൊപ്പം ദുബായിലായിരുന്നു താമസം.