അറബ് രാജ്യത്ത് നിന്ന് അസാധാരണമായ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന വാഗ്ദാനം ഞങ്ങള്‍ നിറവേറ്റിയതായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താ നി. സമ്പന്നവും ആധികാരി കവുമായ അറബ് സംസ്‌കാരത്തെയും മൂല്യ ങ്ങളെയും കുറിച്ച് ലോക ജനതയ്ക്ക് പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ദോഹ: അറബ് രാജ്യത്ത് നിന്ന് അസാധാരണമായ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന വാഗ്ദാനം ഞങ്ങ ള്‍ നിറവേറ്റിയതായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. സമ്പന്നവും ആധികാരികവു മായ അറബ് സംസ്‌കാരത്തെയും മൂല്യങ്ങളെയും കുറിച്ച് ലോക ജനതയ്ക്ക് പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ സഹകരിച്ച ഫു ട്ബോള്‍ അസോസിയേഷന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീനയെയും രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഫ്രാന്‍സിനെയും അമീ ര്‍ അഭിനന്ദച്ചു. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും അവരുടെ മികച്ച പ്രകടനത്തിനും അവരെ പ്രോത്സാ ഹിപ്പിച്ച ആരാധകര്‍ക്കും അമീര്‍ നന്ദി പറഞ്ഞു.
ടൂര്‍ണമെന്റിന്റെ വിജയത്തിന്റെ ഭാഗമായ ആരാധകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, മന്ത്രാല യങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ഖത്തര്‍ ഭരണകൂടത്തിന്റെ പേരിലും അറബ് ലോകത്തിന്റെ പേരിലും നന്ദി പറയുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.












