അബുദാബി: അബുദാബിയിലെ പ്രൈവറ്റ് വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ പങ്കാളിത്ത സ്കൂളുകൾക്കും അറബിക് ഭാഷ പഠനം മികവുറ്റതാക്കാൻ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. അബുദാബി വിദ്യാഭ്യാസ വിഭാഗമായ അഡെക് (ADEK) ആണ് 2025–26 അക്കാദമിക് വർഷം മുതലുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത്.
പ്രീ-കെജി മുതൽ യുകെജി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ഈ പുതിയ നയപ്രകാരം, ഓരോ ആഴ്ചയിലും 240 മിനിറ്റ് (നാലു മണിക്കൂർ) അറബിക് ഭാഷാ പാഠങ്ങൾ നിർബന്ധമാകും. 2026–27 അക്കാദമിക് വർഷത്തിൽ ഇത് 300 മിനിറ്റായി വർധിപ്പിക്കാനാണ് തീരുമാനം.
ഭാഷ പഠനം ഒരു അക്കാദമിക് വിഷയമായി മാത്രം കാണാതെ, അറബ് സംസ്കാരത്തിനെയും ഐഡന്റിറ്റിയെയും കുട്ടികളിൽ നിന്ന് തന്നെ അറിയിച്ച് വളർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അറബിക് സംസാരിക്കുന്ന കുട്ടികൾക്കും മറ്റു ഭാഷകൾ സംസാരിക്കുന്നവർക്കും പ്രത്യേകം ഡിസൈൻ ചെയ്ത പഠനമാർഗങ്ങൾ നൽകാനാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.
കുട്ടികൾക്ക് പാട്ടുകൾ, കഥകൾ, കളികൾ തുടങ്ങിയ രസകരമായ ആക്റ്റിവിറ്റികളിലൂടെ ഭാഷാ പരിചയം നൽകുന്നത് ലക്ഷ്യമാക്കുന്നു. ഈ പരിശീലനം ലഭിച്ച അധ്യാപകർക്കും ആധുനിക പഠന ഉപാധികൾക്കും സഹായത്തോടെ നടപ്പിലാകും. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ക്ലാസ് മുറികളിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിനിലൂടെ അറബിക് പഠനം വീട്ടിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
ഈ പുതിയ നയം, യുഎഇയുടെ അർബൻ വിദ്യാഭ്യാസ വികസന ദൗത്യത്തിനും ഭാഷാ സമവായത്തിനും വലിയ തുടക്കമാകുമെന്നാണ് അധികാരികളുടെ വിലയിരുത്തൽ. ദുബായ്, ഷാർജ തുടങ്ങി മറ്റ് എമിറേറ്റുകളിലും സമാന പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.