അര്‍ബുദരോഗ ബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയു ടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകര്‍ന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വേദനയാണുളവാക്കുന്നതെന്ന് മു ഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ബുദ രോഗ ബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാ തെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകര്‍ന്നുവെ ന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തന്റെ ചികിത്സാ ചെലവിനായി നീക്കിവച്ച തുകയില്‍ നിന്നും പ്രളയക്കെടുതികളെ നേരിടുന്ന ഘട്ട ത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധത യും സഹജീവി സ്നേഹവും ഏവര്‍ക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സു ഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശരണ്യയുടെ അന്ത്യം. അ ര്‍ബുദ ബാധയെത്തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയാറെ ടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി.
മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര മായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തു ടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.











