കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി.അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശിപാര്‍ശ പ്രകാരം ഡിഐജി രാഹുല്‍ ആര്‍ നായരുടേതാ ണ് ഉത്തരവ്
കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമ ത്തി. അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മി ഷണറുടെ ശിപാര്‍ശ പ്രകാരം ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്.
നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യത്തിലാണ് അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസു കളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും ശിപാര്‍ശ നല്‍കിയിരുന്നത്.ഓപ്പറേഷന്‍ കാവ ലിന്റെ ഭാഗമായാണ് നടപടിയെന്ന് നേരത്തെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഉത്തരവാ ണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.