രാഷ്ട്രീയം, കൃഷി, പ്രണയം എന്നിവയ്ക്കൊപ്പം ആശയപരമായി രണ്ട് തട്ടില്‍ നില്‍ക്കുന്ന അപ്പന്റേയും മകന്റേയും കഥയാണ് തീപ്പൊരി ബെന്നിയില്‍ പറയുന്നത്. സാധാരണ ക്കാരുടെ ഗ്രാമ ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ചിത്രം. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.
അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറ ത്തുവിട്ടു. ഒരു കുല പഴവുമായി നടന്നു വരുന്ന അര്‍ജുന്‍ അശോ ക ന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ള ത്. ജോജി തോമസ്സും രാജേഷ് മോഹനും ചേര്‍ ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കര്‍ഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രമാണ് തീപ്പൊരി ബെന്നി എന്ന് വ്യക്ത മാക്കുന്ന ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. തീവ്ര ഇടതു പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടക്കു ട്ടയില്‍ ചേട്ടായിയുടേയും മകന്‍ തീപ്പൊരി ബെന്നിയുടേയും കഥയാണ് ചിത്രം പറയുന്നത്. വട്ടക്കുട്ടയില്‍ ചേട്ടായി എന്ന കഥാപാ ത്ര മായി ജഗദീഷ് എത്തുമ്പോള്‍ മകന്‍ ബെന്നിയെ അര്‍ജുന്‍ അശോകനാണ് അവ തരിപ്പിക്കുന്നത്.
രാഷ്ട്രീയം, കൃഷി, പ്രണയം എന്നിവയ്ക്കൊപ്പം ആശയപരമായി രണ്ട് തട്ടില്‍ നില്‍ക്കുന്ന അപ്പന്റേയും മക ന്റേയും കഥയാണ് തീപ്പൊരി ബെന്നിയില്‍ പറയുന്നത്. സാധാരണ ക്കാരുടെ ഗ്രാമ ജീവിതത്തിന്റെ നേര്‍ ക്കാഴ്ച കൂടിയാകുന്ന ചിത്രം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് നിര്‍ മ്മിക്കുന്നത്. ടി.ജി.രവി, പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി, ചക്കപ്പ ഴം ഫെയിം നിഷാ ബാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. തൊ ടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സംഗീതം ശ്രീരാഗ് സജി, ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്, എഡിറ്റിംഗ് സൂരജ് ഈ എസ്, ക ലാസംവിധാനം മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈന്‍ ഫെമി ന ജബ്ബാര്‍, മേക്കപ്പ് കിരണ്‍ രാജ്, മനോ ജ്.കെ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ കുടമാളൂര്‍ രാജാജി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജര്‍ എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് രാജേഷ് മേനോന്‍, നോബിള്‍ ജേക്കബ്ബ് ഏറ്റുമാനൂര്‍, പ്രൊഡക്ഷന്‍ കണ്‍ടോളര്‍ അലക്സ് ഈ കുര്യന്‍. സെന്‍ട്രല്‍ പിക്ച്ചേഴ്സ് ആണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. പി ആര്‍ ഒ വാഴൂര്‍ ജോസ്.