രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് യുഡി എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്യു കയായിരുന്നു സുധാകരന്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാ കരന്‍ എംപി. അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്ക ക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്ക ന്‍ എന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തെ സ്ഥിതിയെന്ന് അദ്ദേഹം പരിഹസിച്ചു. രണ്ടാം പിണറായി വിജയ ന്‍ സര്‍ക്കാരിന്റെ വാര്‍ഷിക ത്തോട് അനുബന്ധിച്ച് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സ മരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുധാകരന്‍.
സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡോ. വന്ദന കൊലക്കേസും താ നൂര്‍ ബോട്ട് അപകടവും ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.ഡോ. വന്ദനയുടെ കൊലപാതക ത്തിന് കാരണം പൊലീസ് വീഴ്ച്ചയാണ്. ഇതുപോലെ പൊലീസ് നിഷ്‌ക്രിയമായ കാലം വേറെയില്ല. താനൂ രില്‍ നടന്നതും സര്‍ക്കാര്‍ വീഴ്ച്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണെന്നും കെ സുധാകരന്‍ ആരോപിച്ചു.
എല്ലായിപ്പോഴും ഐക്യജനാധിപത്യ മുന്നണി സമാധാനത്തിന്റെ പാത സ്വീകരിക്കുമെന്ന് കരുതരുത്. പ്ര കോപിതരായ ജനങ്ങള്‍ക്കൊപ്പം അത്തരമൊരു സമര മുഖത്തിന് നേതൃത്വം നല്‍കാനും ഐക്യജനാധി പത്യ മുന്നണിക്ക് സാധിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വിവിധ ജില്ലകളില്‍നിന്നുള്ള പ്രവര്‍ ത്തകര്‍ 7 മണിയോടെ സെക്രട്ടേറിയറ്റിന്റെ വിവിധ ഗേറ്റുകള്‍ വളഞ്ഞു. സര്‍ക്കാരിനെതിരെ യുഡിഎഫ് കുറ്റപത്രം സമര്‍പിച്ചു.











