നടന്‍ ജോജുവിനെതിരായ ആക്രമണത്തില്‍ ‘അമ്മ’ സംഘടനയ്ക്കെതിരെ നടനും എംഎല്‍എയു മായ കെ ബി ഗണേഷ് കുമാര്‍. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് സംഘടന മൗനം പാലിച്ചത്. അമ്മ സെക്രട്ടറി ഇതി ന് മറുപടി പറയണം. അടുത്ത യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് കെബി ഗണേഷ് കുമാര്‍
കൊച്ചി: നടന്‍ ജോജുവിനെതിരായ ആക്രമണത്തില്‍ ‘അമ്മ’ സംഘടനയ്ക്കെതിരെ നടനും എംഎല്‍എയു മായ കെബി ഗണേഷ് കുമാര്‍. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് സംഘടന മൗനം പാലിച്ചത്. അമ്മ സെ ക്രട്ടറി ഇതിന് മറുപടി പറയണം. അടുത്ത യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
‘അമ്മ’യിലെ അംഗമായ ജോജുവിനെ ആക്രമിച്ചിട്ട് അമ്മയുടെ സെക്രട്ടറി ഒന്നും മിണ്ടിയില്ല. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവുമായ കെസി വേണുഗോപാലും പോലും ഈ സംഭവ ത്തെ അപലപിച്ചു. ‘അമ്മ’യുടെ പ്രതിനിധികള്‍ ഒന്നും മിണ്ടിയിട്ടില്ല. ‘അമ്മ’യുടെ സെക്രട്ടറി ആരെ പേടി ച്ചാണ് ഒളിച്ചിരിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
ജോജുവിനെതിരായ ആക്രമത്തില്‍ ഇതുവരെ ‘അമ്മ ‘ സംഘടനയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെബി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്. അതേ സമയം ജോജു ജോര്‍ജുമായുണ്ടായ പ്രശ്നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നതായും റി പ്പോര്‍ട്ടുകളുണ്ട്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്ന ങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷി യാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റ ത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.