അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികളും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയി ലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അനുപമയുടെ മാതാപി താക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികളും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയി ലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.പ്രതികളായ അനുപമയുടെ അച്ഛന്‍ ജയച ന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പടെ ആറുപേരെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്.
നിര്‍ബന്ധപൂര്‍വം കുഞ്ഞിനെ എടുത്തു മാറ്റിയെന്ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതി യില്‍ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ അ ച്ഛന്‍ പിഎസ് ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍,മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. കേസില്‍ ആറുപേരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടിസ് നല്കാന്‍ അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു.
സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കുടുംബ കോടതി ഇന്ന് പരി?ഗണിക്കും. രാഷ്ട്രീയ വിവാദങ്ങള്‍ ക്കൊപ്പം നിയമപരമായ സാധ്യത എന്താണെന്നതിന്റെ ആദ്യ സൂച നയും ഇന്നറിയാം. കുഞ്ഞിന്റെ മേല്‍ അവകാശമുന്നയിച്ച് അനുപമയും ഇന്ന് ഹര്‍ജി നല്‍കും. കേസില്‍ ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്ക് അ നുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നല്‍കുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി.